തിരുവനന്തപുരം: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. നെടുമങ്ങാടിന് സമീപം ചെന്തുപ്പൂര്‍ ചരുവിളാകത്ത് അനു ഭവനില്‍ ജയ്നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പിക്കുകയും ചെയ്തിരുന്നു.
READ ALSO: വയനാട് ഉരുള്‍പൊട്ടല്‍: കാണാതായത് മൂന്ന് അതിഥിത്തൊഴിലാളികളെ
ഇതിനു പിന്നാലെ മകള്‍ക്ക് അന്ന് തന്നെ വാക്സിന്‍ എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റത് കാര്യമാക്കാതെ ജയ്നി വാക്‌സിന്‍ എടുത്തിരുന്നില്ല. എന്നാല്‍ ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്‌സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പിറ്റേ ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജയ്‌നിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.
Post Your Comments