ഹൈന്ദവഭവനങ്ങളില്‍ മിക്കവാറും നിര്‍ബന്ധമുള്ള ഒരു ചെടിയാണ് തുളസി . പുണ്യസസ്യമായി നാം പൂജിയ്ക്കുന്നതാണ് ഇത്. തുളസിത്തറ മിക്കവാറും ഹൈന്ദവ ഭവനങ്ങളില്‍ പതിവുമാണ്. തുളസിച്ചെടി ഉണങ്ങുന്നത് ദോഷവും ഐശ്വര്യക്കേടുമാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് ദോഷങ്ങള്‍ വരുന്നുവെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. തുളസിച്ചെടി ഇങ്ങനെ ഉണങ്ങുന്നതിന് ചില കാരണങ്ങള്‍ വേദങ്ങള്‍ പറയുന്നു.
ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാനാകുയെന്നതാണ് വേദങ്ങള്‍ പറയുന്നത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും.കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂ. അല്ലാത്തത് ദോഷമാണ്. തുളസിച്ചെടി പെട്ടെന്നു കരിഞ്ഞു പോകും. വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദം പറയുന്നു. സാധാരണ ഗതിയില്‍ സന്ധ്യാസമയത്ത് തുളസിയില പറിച്ചെടുക്കരുതെന്നുപറയുമെങ്കിലും നാലു മണിക്കു ശേഷം ഇതു പറിയ്ക്കരുതെന്നാണ് വിശ്വാസം.
ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കരുത്. തുളസിയില ഒരിക്കലും ഇടംകയ്യു കൊണ്ടു പറിയ്ക്കരുത്. വലതു കയ്യേ ഇതിനായി ഉപയോഗിയ്ക്കാവൂ. ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുക്കി വിടണം. അല്ലാതെ വൃത്തിഹീനമായ സ്ഥലത്തിടരുത്. തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തുളസിയോട് അനാദരവരുത്.
Post Your Comments