ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് (71) അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.
1975-1987 കാലഘട്ടത്തിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.ഒരു വര്‍ഷമായി ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികില്‍സാച്ചെലവ് താങ്ങാനാവാതെ ഗെയ്ക്വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് ബിസിസിഐ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നല്‍കുകയും ചെയ്തിരുന്നു.
Post Your Comments