ഇടുക്കി: തീവ്ര മഴ മുന്നറിയിപ്പ് നില നില്‍ക്കുന്നതിനാല്‍ ഇടുക്കിയിലെ ബോട്ടിംഗ്, കയാക്കിംഗ് ഉള്‍പ്പെടെയുള്ള ജല വിനോദങ്ങള്‍ നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിലെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങും നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ രാത്രി യാത്ര നിരോധിച്ചു. ഖനന പ്രവര്‍ത്തങ്ങളും നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴിലുറപ്പ് പണികളും എസ്റ്റേറ്റ് മേഖലയിലെ ജോലികളും റോഡ് നിര്‍മ്മാണവും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു.
Read Also: മുണ്ടക്കൈയില്‍ നിന്നും 100 പേരെ സൈന്യം കണ്ടെത്തി
അതേസമയം, കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കളക്ടര്‍ ഉത്തരവിട്ടു. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Post Your Comments