കൊല്ലം: പണത്തിനു വേണ്ടി ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പഠന ആവശ്യങ്ങള്‍ക്കായി ജാമ്യം അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ ആദ്യം തള്ളിയിരുന്നു.
read also: ആക്രിക്കടയില്‍ സ്ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു
തട്ടികൊണ്ടുപോയ കേസിലെ ആദ്യ രണ്ടു പ്രതികളായ കെആർ പത്മകുമാറിന്റെയും (51) അനിതകുമാരിയുടെയും (39) മകളാണ് അനുപമ. കഴിഞ്ഞ നവംബറിലാണ് ഇവർ ആറുവയസുകാരിയെ തട്ടികൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
Post Your Comments