Latest NewsKeralaNews

മാന്നാര്‍ കല കൊലക്കേസ്: ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍ നാട്ടിലെത്തിക്കാനാകാതെ അന്വേഷണ സംഘം

ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസിലെ ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ച് അന്വേഷണ സംഘം. റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ, കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

Read Also: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം: മൃ​ഗശാല ജീവനക്കാരന് ദാരുണാന്ത്യം

2009 ഡിസംബറില്‍ കാണാതായ മാന്നാര്‍ എരമത്തൂര്‍ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭര്‍ത്താവ് അനില്‍കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനില്‍കുമാറിനെ ഇതുവരെ ഇസ്രയേലില്‍ നിന്ന് നാട്ടില്‍ എത്തിക്കാനായില്ല. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ അപേക്ഷ അന്വേഷണസംഘം സമര്‍പ്പിച്ചു. അനില്‍ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

കേസില്‍, അറസ്റ്റിലായ അനില്‍കുമാറിന്റെ ബന്ധുക്കള്‍ കൂടിയായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒന്‍പത് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ തെളിവുകള്‍ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കണം. പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന കൊലപാതകമായതിനാല്‍ തെളിവ് ശേഖരണം വെല്ലുവിളി നിറഞ്ഞതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button