Latest NewsKeralaNews

വടക്കന്‍ കേരളത്തില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം, ചുഴലിക്കാറ്റില്‍ 7 വീടുകള്‍ തകര്‍ന്നു

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന വീടുകളാണ് തകര്‍ന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകള്‍ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

Read Also: സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസില്‍ നിസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്

മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവന്‍തുരുത്തി പെരവന്‍മാട് കടവില്‍ തോണി മറിഞ്ഞും അപകടമുണ്ടായി. തോണിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. അതേസമയം, വയനാട്ടിലും വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button