മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒരു നാവികനെ കാണാതായതായും നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു.
നേവൽ ഡോക്ക് യാർഡിലെയും തുറമുഖത്തെ മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. അതേ സമയം തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ ഇത് വരെ വെളിവായിട്ടില്ല.
Post Your Comments