Latest NewsNewsIndia

12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മുംബൈ: മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഗഡ്ചിരോളിയില്‍ ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

Read Also: കെജ്രിവാൾ മദ്യനയം ബോധപൂർവം തിരുത്തിയെന്ന് സിബിഐ സത്യവാങ്മൂലം

12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. 3 എകെ 47, 2 ഇന്‍സാസ്, 1 കാര്‍ബൈന്‍, ഒരു എസ്എല്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാല്‍ അത്രവും കൊല്ലപ്പെട്ടെന്നാണ് സൂതന. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്് വ്യക്തമാക്കി.

ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ആറ് മണിക്കൂര്‍ നീണ്ടു. മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ എസ്‌ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button