KeralaLatest NewsNews

യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച്‌ സഹപാഠിയുടെ ഹിപ്‌നോട്ടിസം പരീക്ഷണം: ബോധമറ്റുവീണ് വിദ്യാര്‍ത്ഥികള്‍, സംഭവം തൃശൂർ

കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂർ: യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച ഹിപ്‌നോട്ടിസം സുഹൃത്തുക്കളിൽ പരീക്ഷിച്ച് വിദ്യാർത്ഥി. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സഹപാഠിയുടെ ഹിപ്‌നോട്ടിസം അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായി.

യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തതാണ് വിനയായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച്‌ വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളില്‍ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച്‌ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ഇ ഡി അന്വേഷണം: ഇ ഡിയുടേത് സാധാരണ നടപടിയെന്ന് ബോബി ചെമ്മണ്ണൂര്‍

ബോധരഹിതരായ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. ആശുപത്രിയില്‍ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. ഇവരുടെ രക്തവും ഇ.സി.ജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് രക്ഷിതാക്കള്‍ക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്വാസം വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button