1500 പവന്‍ കവര്‍ന്ന് മോഷ്ടാവ് 4കോടിയുടെ തുണിമില്‍ സ്വന്തമാക്കി: ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും പിടിയില്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂര്‍ സിറ്റി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി ‘റോഡ്മാന്‍’ എന്നറിയപ്പെടുന്ന മൂര്‍ത്തിയാണ് (36) അറസ്റ്റിലായത്.

Read Also: കടലില്‍ മുങ്ങിയ രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിച്ച തിട്ടയാണ് രാമസേതു

68 ഓളം വലിയ കവര്‍ച്ചകളാണ് ഇയാളുടെ നേതൃത്വത്തില്‍ നടത്തിയത്. മൂര്‍ത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്കും കണ്ടെടുത്തതായി തമിഴ്‌നാട് പോലീസ് അറിയിച്ചു.

4 വര്‍ഷത്തിനിടെയാണ് 68 വീടുകളില്‍ നിന്നായി 1500 പവന്‍ സ്വര്‍ണവും 1.76 കോടി രൂപയും ഇയാള്‍ മോഷ്ടിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളില്‍ മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

 

Share
Leave a Comment