Latest NewsKeralaNews

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ മുടങ്ങില്ല: ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വര്‍ഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം: 18 പേര്‍ മരണത്തിന് കീഴടങ്ങി

‘ക്ഷേമ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ട്. സമയബന്ധിതമായി സര്‍ക്കാര്‍ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ചെലവുകള്‍ ചുരുക്കലിന് അതിശക്ത നടപടികള്‍ സ്വീകരിക്കും. വിവിധ വകുപ്പുകള്‍ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സര്‍ക്കാര്‍ അവശ വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തും’ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button