Latest NewsDevotional

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

മതപരമായ പല ചടങ്ങുകളിലും തേങ്ങയും ഇതുടയ്ക്കുന്നതുമെല്ലാം പ്രധാന ചടങ്ങുകളാണ്.

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു പൊതുവെ കരുതുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയും ഇതുടയ്ക്കുന്നതുമെല്ലാം പ്രധാന ചടങ്ങുകളാണ്.

ഇതിനു പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്. ശുഭകാര്യങ്ങള്‍ക്ക് തേങ്ങയുടയുന്നതിന്റെ പ്രസക്തിയെക്കുറിച്ചറിയൂ, തേങ്ങ എറിഞ്ഞുടയ്ക്കുമ്പോള്‍ വിജയത്തിനു തടസമായി നില്‍ക്കുന നെഗറ്റീവ് ഊര്‍ജം എറിഞ്ഞു കളയുകയാണെന്നാണ് വിശ്വാസം.
തേങ്ങയുടെ വെളുത്ത ഉള്‍ഭാഗം ഏറെ പരിശുദ്ധമാണെന്നാണ് വിശ്വാസം. ഒരാള്‍ തേങ്ങയുടയ്ക്കുമ്പോള്‍ അയാളുടെ മനസ് ഇതുപോലെ വിശുദ്ധമാകുന്നു. ദൈവത്തോടടുക്കുന്നു. മനുഷ്യന്റെ തലയേയാണ് തേങ്ങ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും പുറന്തോട് ഈഗോ അഥവാ ഞാനെന്ന ഭാവം. ഉള്ളിലെ നാരുകള്‍ കര്‍മം. വെളുത്ത കാമ്പിനെ പൊതിയുന്ന ചിരട്ട ഈ ലോകമാകുന്ന മായ, ഉള്ളിലെ വെളുത്ത കാമ്പ് പരമാത്മാവ്.

തേങ്ങയുടയ്ക്കുന്നതിലൂടെ ജീവാത്മാവ് പരമാത്മാവുമായുള്ള സംഗമം നടക്കുകയാണെന്നാണ് വിശ്വാസം. ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റും

ഇതാണ് തേങ്ങ ശ്രീഫലം എന്നറിയപ്പെടുന്നത്. അതായത് ദൈവത്തിന്റെ സ്വന്തം ഫലം.
തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം. തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്ക്കുന്നു. ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുകയെന്ന വിശ്വാസവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button