KeralaLatest NewsNews

ആരേയും കരിവാരി തേയ്ക്കാനല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, സിനിമ മേഖലയില്‍ ഗൗരവമായ മാറ്റം ഉണ്ടാക്കും: സജിത മഠത്തില്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി ഉത്തരവില്‍ പ്രതികരിച്ച് ഡബ്ല്യുസിസി പ്രിതിനിധിയും നടിയുമായ സജിത മഠത്തില്‍. ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും ആരേയും കരിവാരി തേയ്ക്കുക എന്നതല്ല സിനിമ മേഖലയില്‍ ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സജിത മഠത്തില്‍ പറയുന്നു.

Read Also: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നു

‘നിരവധി തവണ ഇതിനായി ശ്രമിച്ചുവെങ്കിലും നടന്നില്ല മാറ്റങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ്, ആരുടെ പ്രശ്‌നങ്ങളായിരുന്നു പരിഹരിക്കേണ്ടത് എന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇതില്‍ ബാധിക്കുന്നവരെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടു മുന്നോട്ട് വെച്ചപ്പോള്‍ ഉയര്‍ന്ന ആശങ്ക. അത് തങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു’, സജിത മഠത്തില്‍ പറഞ്ഞു.

‘വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് ഒരിക്കലും പുറത്ത് വരുമെന്ന് കരുതിയതല്ല. കാരണം അതിന് മുകളില്‍ മറ്റൊരു കമ്മിറ്റി ഉണ്ടാക്കി എന്തൊക്കെയോ മാറ്റങ്ങള്‍ വരാന്‍ പോകുന്നു എന്നും ആ കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെയാണ് ചലച്ചിത്ര അക്കാദമിയിലൊക്കെ വിളിച്ച് അന്വേഷിക്കുമ്പോള്‍ നമുക്ക് ലഭിച്ചിരുന്നു വിവരം. അതുകൊണ്ട് തന്നെ ഈ ഉത്തരവ് ഏറെ സന്തോഷം നല്‍കുന്ന ഒന്നുതന്നെയാണ്’, അവര്‍ ചൂണ്ടിക്കാട്ടി.

‘ഹേമ കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങള്‍ തീച്ഛയായും സിനിമ മേഖലയില്‍ ഗൗരവമായി മാറ്റങ്ങളുണ്ടാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അത് വളരെ അപകടം പിടിച്ച ഒന്നാണ് എന്നും അത് പുറത്ത് വന്നാല്‍ കുറേ പേരെ ബാധിക്കും എന്ന മട്ടിലാണ് പറഞ്ഞത്’, സജിത മഠത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button