Latest NewsKeralaNews

കേരളത്തിലെ ഒരു ക്യാമ്പസിലും തങ്ങള്‍ക്ക് ഇടിമുറിയില്ല: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ

തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും തങ്ങള്‍ക്ക് ഇടിമുറിയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ. ‘ഞങ്ങള്‍ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാര്‍ത്ഥികളോട് ചോദിക്കാം. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള മുതര്‍ന്ന നേതാക്കള്‍ വിധേയപ്പെട്ട് പോകരുത്. വസ്തുത മനസ്സിലാക്കണം. ചരിത്രം അറിയില്ല എന്നാണ് പലനേതാക്കളുടെയും വിമര്‍ശനം. ഞങ്ങള്‍ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവര്‍ത്തകര്‍ക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാല്‍ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുത്’, പിഎം ആര്‍ഷോ പ്രതികരിച്ചു.

Read Also: സാമ്പത്തിക തട്ടിപ്പ് : ഹൈറിച്ച് ഉടമ കെ.ഡി പ്രതാപന്‍ അറസ്റ്റില്‍

കൊയിലാണ്ടിയിലെ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. അതില്‍ തര്‍ക്കമില്ല. ഗൗരവമായി പരിശോധിക്കും. ഏരിയ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളേജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കുകയായിരുന്നു. കേള്‍വി നഷ്ടമായി. അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷെ പ്രസിഡന്റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ നടപടി ന്യായീകരിക്കുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളേജ് തയ്യാറാകണം. എസ്എഫ്‌ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചത്’, ആര്‍ഷോ ആരോപിച്ചു.

shortlink

Post Your Comments


Back to top button