തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി സിപിഎം പാര്‍ട്ടി നല്‍കും. അതേസമയം, മേയര്‍ക്ക് അന്ത്യ ശാസനം നല്കാന് സിപിഎം ജില്ലാ നേതൃത്വത്തില്‍ ധാരണയായി. ഭരണത്തിലെ വീഴ്ചകള്‍ അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന തിരിച്ചറിവിലാണ് ഇടപെടല്‍. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും യോഗം വിലയിരുത്തി.
Read Also: പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, അവഗണിക്കരുത്: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഇന്ന് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും കെഎസ്ആര്‍ടിസി മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പൊതു ജനങ്ങള്‍ക്കിടയില്‍ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന് ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി.
Post Your Comments