Latest NewsIndiaNewsEntertainmentKollywood

ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഉപവാസം: 11 ദിവസത്തെ കഠിനവ്രതവുമായി തെന്നിന്ത്യൻ സൂപ്പർതാരം

ചന്ദ്രബാബു നായിഡു സർക്കാരില്‍ ഉപമുഖ്യമന്ത്രി കൂടിയാണ് പവൻ കല്യാണ്‍.

ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പതിനൊന്നു ദിവസം നീണ്ട ഉപവാസം ആരംഭിച്ച്‌ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ പവൻ കല്യാണ്‍. ബുധനാഴ്ച മുതല്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉപവാസം (വരാഹി അമ്മവാരി ദീക്ഷ) ആരംഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ഒൻപതോ പതിനൊന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ഉപവാസമാണ് വരാഹി അമ്മവാരി ദീക്ഷ. ഉപവാസം ആരംഭിച്ചതിന് പിന്നാലെ ദീക്ഷാ വസ്ത്രത്തിലുള്ള പവൻ കല്യാണിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

read also: ‘തിരിച്ചെടുക്കൂ, അല്ലെങ്കില്‍ പറഞ്ഞുവിടൂ; ആത്മഹത്യയുടെ വക്കില്‍’: ഗണേഷ് കുമാറിന് പരാതിനല്‍കി ഡ്രൈവർ യദു

2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി- ബി.ജെ.പി. സഖ്യത്തില്‍ 21 സീറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച പവൻ കല്യാണിന്റെ ജനസേന മുഴുവൻ സീറ്റും വിജയിച്ചു. ലോക്സഭയിലേക്ക് മത്സരിച്ച രണ്ടുസീറ്റും പാർട്ടി സ്വന്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സർക്കാരില്‍ ഉപമുഖ്യമന്ത്രി കൂടിയാണ് പവൻ കല്യാണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button