മലപ്പുറം: പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസിൽ(19) എന്നിവരാണ് മരിച്ചത്. പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികൾ ഇരുവരുടെയും ശരീരത്തിൽ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്.
ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ വെളിയങ്കോടായിരുന്നു ഇന്നലെ രാത്രി ഒമ്പതുമണിയോടെ അപകടം നടന്നത്. ബുള്ളറ്റ് നിയന്ത്രണം വിട്ട് തെന്നിമറിയുകയും തുടർന്ന് പാലത്തിലേക്ക് ഇടിച്ചുകറുയകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
വീഴ്ചയുടെ ആഘാതത്തിൽ കൈവരി വാർക്കാനായി സ്ഥാപിച്ചിരുന്ന കമ്പികൾ ഇവരുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറി. നാട്ടുകാർ ഉൾപ്പടെയുള്ളവർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്ത് അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments