Latest NewsNewsSaudi ArabiaGulf

ഹജ്ജിനെത്തിയ 550ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, താപനില 52 ഡിഗ്രി സെല്‍ഷ്യസ്: കൊടും ചൂടില്‍ വലഞ്ഞ് സൗദി അറേബ്യ

റിയാദ്: ഹജ്ജിനെത്തിയവരില്‍ 550ലേറെ തീര്‍ത്ഥാടകര്‍ മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാര്‍ മരിച്ചതായാണ് വിവരം. എന്നാല്‍ കണക്കില്‍പെടാത്ത നിരവധി പേര്‍ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ന്യൂനപക്ഷ വിരുദ്ധ പരാമർശം: സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രതിനിധി പറഞ്ഞു. മക്കയിലെ അല്‍-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60ഓളം ജോര്‍ദാന്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.

കൊടും ചൂട് തീര്‍ത്ഥാടകരെ വലയ്ക്കുകയാണ്. 51.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ മക്കയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഈ കണക്ക് സൗദി ഭരണകൂടം അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു.

ഹജ്ജ് ചടങ്ങില്‍ പങ്കെടുക്കാന്‍ മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ പൊരിവെയിലത്ത് നില്‍ക്കുന്നത്. ഈ വര്‍ഷം 1.8 ദശലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജില്‍ പങ്കെടുത്തു, അതില്‍ 1.6 ദശലക്ഷം പേര്‍ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റര്‍ ചെയ്യാതെ ഹജ്ജിനെത്തുന്നത്. ഇത്തരക്കാര്‍ക്ക് അധികൃതര്‍ നല്‍കുന്ന എയര്‍കണ്ടീഷന്‍ സൗകര്യങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരും. ഭക്ഷണവും വെള്ളവും ലഭിച്ചെന്നും വരില്ല. ഇത്തരത്തിലെത്തിയ ഈജിപ്ത്ത് തീര്‍ത്ഥാടകരാണ് മരിച്ചതില്‍ ഏറിയ പങ്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button