കൊച്ചി: കൊച്ചി- സേലം ദേശീയപാതയിൽ മലയാളി യാത്രക്കാർക്ക് നേരെ മൂന്നു കാറുകളിലായി പതിനഞ്ചംഗ മുഖംമൂടി സംഘത്തിന്റെ ആക്രമണം നടന്ന സംഭവത്തിൽ മധുക്കര പൊലീസ് നാല് പാലക്കാട്ടുകാരെ അറസ്റ്റ് ചെയ്തു. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലംസിദ്ദിഖും ചാൾസുമാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
read also: ബിഗ് ബോസ് മലയാളം സീസൺ 6 : ഫൈനൽ എവിക്ഷനിൽ ഋഷി പുറത്ത് !!
പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്.
കൊച്ചിയിൽ നടത്തുന്ന ഡിസൈൻ കടയ്ക്ക് വേണ്ട ലാപ്ടോപ് ഉൾപെടെയുള്ള സാധനങ്ങൾ വാങ്ങി ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു അസ്ലം സിദ്ദിഖും സുഹൃത്തുക്കളും. മൂന്ന് വാഹനങ്ങളിലായെത്തിയ അക്രമിസംഘം കാർ തടഞ്ഞു ആക്രമിക്കുക ആയിരുന്നു.
Post Your Comments