Latest NewsNewsIndiaCrime

‘ആത്മാക്കളുമായി സംസാരിക്കുന്നു’: യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്

പതിനേഴുകാരിയായ മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു

ജയ്പൂര്‍: ഫോണിലൂടെ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്.

ആത്മാക്കളുമായി യുവതി ബന്ധപ്പെടുന്നതായും അവരുമായി സംസാരിക്കുന്നതായും ഭര്‍ത്താവ് ചുന്നിലാല്‍ സംശയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ജിയോ ദേവിയെ ഭര്‍ത്താവ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു.

read also: ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം : ഞെട്ടല്‍ മാറാതെ യുവതി

അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ പതിനേഴുകാരിയായ മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയപ്പോഴെക്കും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button