KeralaLatest News

തിരുവനന്തപുരത്ത് വിദ്യാർഥിനിയുടെ മുടി ഷവർമ യന്ത്രത്തിൽ കുടുങ്ങി: രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ മുടി ഷവർമയുണ്ടാക്കുന്ന യന്ത്രത്തിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയുടെ മുടിയാണ് പാളയം നൂർമഹൽ റെസ്റ്റോറന്റിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ച് അഗ്നിരക്ഷാസേന അധീഷ്യയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവം. നിലമേൽ എൻ.എസ്.എസ്. കോളേജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടിയാണ് ഹോട്ടലിന് മുന്നിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ചാണ് അഗ്നിരക്ഷാസേന അധീഷ്യയെ രക്ഷപ്പെടുത്തിയത്.

സർവകലാശാല ഓഫീസിലെത്തിയതാണ് പെൺകുട്ടി. മഴ പെയ്തപ്പോൾ നനയാതിരിക്കാൻ സമീപത്തെ റെസ്റ്റോറന്റിലേക്ക് ഓടിക്കയറിയതാണ്. കാൽവഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയും കറങ്ങിക്കൊണ്ടിരുന്ന ലിവറിൽ മുടി കുടുങ്ങുകയുമായിരുന്നു.

മുടി കമ്പിയിൽ ചുറ്റിയതോടെ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. ഉടൻ യന്ത്രം ഓഫാക്കിയതിനാൽ അപകടം ഒഴിവായി. മുടി ഉരുകി കമ്പിയിൽ പറ്റിയതിനാൽ മുറിച്ചു മാറ്റിയാണ് അഗ്നിരക്ഷാസേന പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button