ഒറിജിനല്‍ പോരാളി ഷാജി ഒളിപ്പോര് അവസാനിപ്പിച്ച് രംഗത്ത് വരണം,എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ വളച്ചൊടിച്ചു:എം.വി ജയരാജന്‍

കണ്ണൂര്‍: യഥാര്‍ത്ഥ പോരാളി ഷാജി ഒളിപ്പോര് അവസാനിപ്പിച്ച് രംഗത്ത് വരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇടത് വിരുദ്ധ നവ  മാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read Also: പെൻഷൻ കൊടുത്തു തീർക്കാനായില്ല, കേന്ദ്രം പണം നൽകിയില്ല, കോടതി കയറിയിട്ടാണ് പണം നൽകിയത്- തോറ്റതിനെ കുറിച്ച് ഗോവിന്ദന്‍

പോരാളി ഷാജിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകളുണ്ട്. ഇടത് അനുകൂലിയാണെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ത്ഥ അഡ്മിന്‍ വ്യാജന്‍മാരെ തുറന്നു കാട്ടാന്‍ തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

വ്യാജ പ്രൊഫൈലുകളിലുള്ള വ്യക്തികള്‍ ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രൊഫൈലുകള്‍ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യല്‍ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബര്‍ സംഘങ്ങളും പോരാളി ഷാജിയും മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് വിശദീകരണത്തിനായി ജയരാജന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്.

 

Share
Leave a Comment