KeralaLatest NewsNews

ആസ്‌ട്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികള്‍ മരിച്ചു

 

സിഡ്‌നി: ആസ്‌ട്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികള്‍ മരിച്ചു. കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ ഇരുവരും കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മര്‍വയെയും ഷാനിയെയും കണ്ടെടുത്തത്.

Read Also: നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി, പിണറായി സര്‍ക്കാരിനെ കുറിച്ച് വിമര്‍ശനങ്ങള്‍ മാത്രം : സിപിഎം നേതാവ് ജി.സുധാകരന്‍

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ്വ ഹാഷിം. ആസ്ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭര്‍ത്താവ്: ഡോ. സിറാജുദ്ദീന്‍ (കാസര്‍കോട്). മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബിടെക് വിദ്യാര്‍ഥി).

കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രെഷ ഹാരിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button