KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് വിയോജിപ്പ്: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ്

പത്തനംതിട്ട: യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയോട് വിയോജിച്ച് സിപിഎം നേതാവ്. വിമര്‍ശകരെല്ലാം ശത്രുക്കള്‍ അല്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആര്‍ക്കും ദോഷം ഉണ്ടാകില്ലെന്ന് കെ പ്രകാശ് ബാബു പൊതു വേദിയിലും പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടകനായ പരിപാടിയിലായിരുന്നു തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിന്റെ പ്രതികരണം.

Read Also: രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയും, റായ്ബറേലി നിലനിർത്തുമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയിലാണ് കൂറിലോസ് സിപിഎമ്മിനെ വിമര്‍ശിച്ചത്. ഇതിനെതിരെ പിണറായി രംഗത്തെത്തുകയായിരുന്നു. അതേസമയം, സര്‍ക്കാരിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ വിമര്‍ശിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാര്‍ കൂറിലോസ് പ്രതികരിച്ചു. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button