KeralaLatest News

ഇടതില്ലാതെ കേരളമുണ്ട്, ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം – ഹരീഷ് പേരടി

ലോക്സഭ തരിഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റ് വാങ്ങിയ സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഇടതില്ലാതെ കേരളമുണ്ടെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കമ്യൂണിസ്റ്റിന് ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇടതില്ലാതെ കേരളമുണ്ട്..പിന്നെയല്ലെ ഇന്ത്യാ …ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം…പഠിക്കാനും പരിശോധിക്കാനുമൊന്നുമില്ല..ഇരുപത് മണ്ഡലങ്ങളിലും ചെന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ വെറുതെ ഒന്ന് തൊട്ടുനോക്കിയാൽ മതി..അപ്പോൾ മനസ്സിലാവും കേരളത്തിന് നല്ല ജീവനുണ്ടെന്ന്..കരുത്താർന്ന രാഷ്ട്രിയബോധത്തിന്റെ ഉറച്ച നിലപാടുണ്ടെന്ന്..കേരളത്തിന്റെ ജനങ്ങളുടെ പ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button