Latest NewsNewsIndia

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം, 50 മരണം: ജല നിയന്ത്രണവുമായി ഡല്‍ഹി, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

 

ന്യൂഡല്‍ഹി:  ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ബീഹാറില്‍ 19 പേരും ഒഡീഷയില്‍ 10 പേരും കടുത്ത ചൂടില്‍ മരിച്ചതായാണ് കണക്കുകള്‍. അതേസമയം, ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജല നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വെള്ളം ടാങ്കറുകളെ ഏകോപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു.

Read Also:ഭക്ഷണം നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി: കുവൈത്തിൽ വീട്ടുജോലിക്കിടയിൽ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം

ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ഫയര്‍ സര്‍വീസ് രംഗത്തെത്തി. തീപിടുത്ത സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഹരിയാന അര്‍ഹമായ ജലം തരുന്നില്ലെന്ന പരാതിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. ഹരിയാനക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി മന്ത്രി അതീക്ഷി അറിയിച്ചു.

shortlink

Post Your Comments


Back to top button