KeralaLatest News

ആശുപത്രി എത്തും മുൻപേ പ്രസവവേദന: കെഎസ്ആര്‍ടിസി ബസിൽ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി, സഹായവുമായി യാത്രക്കാർ

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസിൽ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂര്‍ തൊട്ടിപ്പാലം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ ആണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്‍റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button