പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാര്‍ഥി പോലീസിന് പിടിയില്‍. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചെമില്‍-എന്‍-അഞ്ചൗ പട്ടണത്തില്‍ നിന്നുള്ള ഇംഗ്ലീഷ് അധ്യാപികയെയാണ് 18 കാരനായ വിദ്യാര്‍ഥി ആക്രമിച്ചത്.
അധ്യാപികയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നില്‍ മതപരമായ എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എറിക് ബോയിലാര്ഡ് പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ക്ലാസ് പുനരാരംഭിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
വിദ്യാര്‍ഥി, അധ്യാപികയെ പിന്നില്‍ നിന്നും പിടിച്ച് മുഖത്ത് കുത്തുകയും ക്ലാസ് മുറിയില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. തുടര്‍ന്ന് കത്തി ഉപേക്ഷിച്ച് ജനല്‍ വഴി രക്ഷപെടുകയും ചെയ്തു.
പാരാമിലിട്ടറി പോലീസും മുനിസിപ്പല്‍ പോലീസും ചേര്‍ന്നാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. വിദ്യാര്‍ഥിക്ക് അധ്യാപികയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി അറിവില്ലെന്നും എറിക് ബോയിലാര്ഡ് പറഞ്ഞു.
Post Your Comments