KeralaLatest NewsNews

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

‘ തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്

എറണാകുളം: പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയായ ഹരിശ്രീ ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

read also: റോഡുമുറിച്ച്‌ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം

ജയറാം നായകനായി പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘ തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമായ ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button