Latest NewsKeralaMollywoodNewsEntertainment

വിവാഹ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലമായി: രചന നാരായണൻ കുട്ടി

അത് കഴിഞ്ഞിട്ട് പത്ത് വർഷമായി

മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയ നടിയും നർത്തകിയുമാണ് രചന നാരായണൻ കുട്ടി. വിവാഹ മോചനത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ നടി പങ്കുവച്ചത് ശ്രദ്ധനേടുന്നു.

read also: ‘കൂടെ ഭാര്യയോ കാമുകിയോ?’ യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട: മന്ത്രി ഗണേഷ് കുമാർ

 താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരും.

നമ്മള്‍ അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണെന്നും രചന അന്ന് വ്യക്തമാക്കി. ഞാൻ ഏറ്റവും കൂടുതല്‍ വിഷമിച്ച സാഹചര്യം അതാണ്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല’- രചന പറഞ്ഞു. മുമ്പൊരിക്കല്‍ ബിഹൈന്റ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവച്ചത്.

shortlink

Post Your Comments


Back to top button