മഴക്കാലത്ത് ഈച്ച ശല്യം നേരിടുകയാണോ ? ഇത് ഉപയോഗിക്കൂ മികച്ച ഫലം ഉറപ്പ് !!

മൂന്നോ നാലോ കഷ്ണം പട്ടയും പത്തോ പതിനഞ്ചോ ഗ്രാമ്പൂവും ഇട്ട് ഒരു ഗ്ളാസ് വെള്ളം നല്ലതുപോലെ തിളപ്പിക്കണം

മഴക്കാലമായാൽ ഈച്ചകളുടെ ശല്യം ധാരാളമാണ്. അടുക്കളയിലും മറ്റും വന്നിരിക്കുന്ന ഈച്ചകൾ പലപ്പോഴും രോഗകാരികളാകാറുണ്ട്. ഈച്ചകളെ വീട്ടിനുള്ളില്‍ നിന്നും ഒഴിവാക്കുന്നതിന് മാർഗം അടുക്കളയിൽ തന്നെയുണ്ട്. അതിനായുള്ള വഴി അറിയാം.

read also: വിവാഹ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലമായി: രചന നാരായണൻ കുട്ടി

മൂന്നോ നാലോ കഷ്ണം പട്ടയും പത്തോ പതിനഞ്ചോ ഗ്രാമ്പൂവും ഇട്ട് ഒരു ഗ്ളാസ് വെള്ളം നല്ലതുപോലെ തിളപ്പിക്കണം. അര ഗ്ലാസ് ആയി മാറുന്നതുവരെ തിളപ്പിക്കാം. അതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വിനാഗിരിയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഇവ രണ്ടുംകൂടി നല്ലതുപോലെ മിക്സ് ചെയ്തെടുത്തതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഈച്ച വരുന്ന സ്ഥലങ്ങളിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കണം. ശല്യക്കാരായ ഈച്ചകളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് ഇത് സഹായകമാണ്.

Share
Leave a Comment