KeralaLatest NewsEntertainment

കുടുംബവിളക്ക് നായിക മീരാ വാസുദേവിന് മൂന്നാം വിവാഹം: വരൻ കുടുംബവിളക്ക് സീരിയൽ ക്യാമറാമാൻ

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീ‍ഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.

‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും കോയമ്പത്തൂരില്‍വെച്ച് ഏപ്രിൽ 24നാണ് വിവാഹിതരായത്. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി.

ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- എന്ന കുറിപ്പിലാണ് വിവാഹ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ മീര പങ്കുവച്ചത്.

ഇത് മീരയുടെ മൂന്നാമത്തെ വിവാഹമാണ്. പ്രശസ്ത ഛായാഗ്രാഹകനായ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളാണ് മീരയുടെ ആദ്യ ഭര്‍ത്താവ്. 2005 ല്‍ തുടങ്ങിയ ദാമ്പത്യം 2010 ആവുമ്പോഴേക്കും അവസാനിച്ചു. പിന്നീട് നടന്‍ ജോണ്‍ കൊക്കനുമായി വിവാഹം കഴിഞ്ഞു. ആ ബന്ധത്തിലാണ് മകന്‍ പിറന്നത്. എന്നാല്‍ 2016 ല്‍ ആ വിവാഹ ബന്ധവും അവസാനിച്ചു. അതിന് ശേഷം ജോണ്‍ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നുവെങ്കിലും മീര മകന്റെ കാര്യങ്ങളും തന്റെ പ്രൊജക്ടുകളുമായി തിരക്കിലായിരുന്നു. കുടുംബവിളക്ക് സീരിയലിനൊപ്പം സിനിമകളിലും നടി സജീവമായി.

shortlink

Post Your Comments


Back to top button