
ബെംഗളൂരു: രാമേശ്വരം കഫെ സ്‌ഫോടനക്കേസില്‍ തമിഴ്‌നാട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. രണ്ട് ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ജാഫര്‍ ഇക്ബാല്‍, നയിന്‍ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. ആന്ധ്രാപ്രദേശിലെ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയിലായി. അനന്ത്പുര്‍ ജില്ലയില്‍ നിന്ന് റായ്ദുര്‍ഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്‌കും എന്‍ഐഎ പിടിച്ചെടുത്തു.
Read Also :പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു,മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ബെംഗളുരുവില്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും റെയ്ഡ് നടക്കുന്നുണ്ട്. 2023- ജൂലൈയില്‍ ബെംഗളുരുവില്‍ അടക്കം വിവിധ ഇടങ്ങളില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറില്‍ എന്‍ഐഎ ഏറ്റെടുത്തു. ജയിലില്‍ വച്ച് വിവിധ പെറ്റിക്കേസുകളില്‍ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments