KeralaLatest News

ആവേശ തിരയിളക്കാൻ ‘മന്ദാകിനി’യിലെ ആദ്യ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങും

കൊച്ചി: അല്‍ത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യിലെ ആദ്യത്തെ ഗാനം വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്തിറങ്ങും. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പാട്ടുകള്‍ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീ തയാറാക്കിയ ‘വട്ടേപ്പം’ എന്ന ഗാനം റിലീസിന് മുന്നേ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

‘ആവേശം’ ചിത്രത്തില്‍ ഡബ്സി പാടിയ ഇല്ലുമിനാറ്റി എന്ന ഗാനം ഹിറ്റായിരുന്നു. അതിന് ശേഷം ഡബ്സി ആലപിക്കുന്ന ഗാനമാണ് മന്ദാകിനിയിലെ വട്ടേപ്പം പാട്ട്. ഗായകനും റാപ്പറുമായ ഡബ്സി ആലപിച്ചിരിക്കുന്ന ഗാനത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഓഡിയോ ലോഞ്ച് വൈകീട്ട് ആറ് മണിമുതല്‍ റെഡ് എഫ്‌എം 93.5 (Red FM 93.5) ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

ബിബിൻ അശോക് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വൈശാഖ് സുഗുണനാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിർമാതാവ് സഞ്ജു ഉണ്ണിത്താനാണ്. ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാല്‍ജോസ്, ജാഫർ ഇടുക്കി എന്നിവരാണ് കോമഡി എന്റർടെയ്നറായ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ബിനു നായർ, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ഷിഹാബ് വെണ്ണല, പ്രൊജക്‌ട് ഡിസൈനർ- സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ്‌ സ്റ്റില്‍സ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓള്‍ഡ് മങ്ക്സ്, മീഡിയ കോഡിനേറ്റർ- ശബരി, പി.ആർ.ഒ. – എ.എസ്. ദിനേശ്.

shortlink

Post Your Comments


Back to top button