ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ സീസൺ 2 ടീസർ പുറത്തിറങ്ങി. പ്രൈം വീഡിയോയുടെ മുൻനിര ഒറിജിനൽ ഷോകളിൽ ഒന്നായി ഉയർന്നുവന്ന പരമ്പരയുടെ ആദ്യ സീസൺ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്ത സീരീസിൻ്റെ ആദ്യ സീസൺ പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനൽ സീരീസുകളിലൊന്നായിരുന്നു.സീസൺ രണ്ട്, 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ച, 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തിൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്‌സ് എത്തുന്നു. പുതിയ രൂപത്തിലുള്ള ചാർളി വിക്കേഴ്‌സിൻ്റെ തിരിച്ചുവരവ് ഫീച്ചർ ചെയ്യുന്ന പുതിയ സീസൺന്റെ കീ ആർട്ടും പുറത്തിറക്കുകയുണ്ടായി.
read also: തലവനാര് ബിജു മേനോനൊ ആസിഫ് അലിയോ?
ട്രെയിലർ കാഴ്ചക്കാരെ ജെ.ആർ.ആര്‍ ടോൾകീൻ്റെ രണ്ടാം യുഗത്തിലേക്കുള്ള ആക്ഷൻ പായ്ക്ക് യാത്രയിലേക്ക് കൊണ്ടുപോകുന്നു. സമ്പൂർണ്ണ അധികാരത്തിനായുള്ള തൻ്റെ പ്രതികാരാന്വേഷണം തുടരുന്ന സൗരോണിൻ്റെ ആരോഹണ ദുഷ്ട സാന്നിധ്യം കാണിക്കുന്നു. സിനിമാറ്റിക് വൈഭവം പ്രദർശിപ്പിക്കുന്നതില്‍ പേരു കേട്ട സീരീസില്‍ ഗാലഡ്രിയൽ, എൽറോണ്ട്, പ്രിൻസ് ഡ്യൂറിൻ IV, അരോണ്ടിർ, സെലിബ്രിംബോർ എന്നിവരുൾപ്പെടെ ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളുടെ തിരിച്ചുവരവിനെ അറിയിക്കുകയും ചെയ്യുന്ന ഈ ഫസ്റ്റ് ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടുതൽ റിങ്ങുകളുടെ സൃഷ്ടിയെ വെളിപ്പെടുത്തുന്നു.
ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ രണ്ട് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ മാത്രം ലഭ്യമാകും.
Post Your Comments