KeralaLatest NewsIndia

അന്തരിച്ച ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി കേരളത്തിന്റെ മരുമകൻ: വിട പറഞ്ഞത് ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെ

പാറ്റ്ന: മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപ മുഖ്യമന്ത്രി‌യുമായ സുശീൽ കുമാർ മോദി(72) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്ന സുശീൽ കുമാർ മോദി ഇത്തവണ ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രോ​ഗം മൂർച്ഛിച്ചതോടെ മത്സരിക്കാൻ തയ്യാറായില്ല.

സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും പാർലമെന്റിന്റെ ഇരുസഭകളിലും അം​ഗമായിരുന്ന അപൂർവ നേട്ടത്തിനും ഉടമയാണ് സുശീൽ കുമാർ മോദി. രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന.

എന്നാൽ, രോ​ഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button