
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം നിലനില്‍ക്കില്ലെന്ന് യുജിസി. ചട്ടങ്ങള്‍ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
സര്‍വകലാശാല നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ പാലിക്കണം. സംസ്ഥാന നിയമങ്ങള്‍ ഇതിന് വിരുദ്ധമാണെങ്കില്‍ പോലും സര്‍ക്കാരിന് കേന്ദ്ര ചട്ടങ്ങളില്‍നിന്ന് വ്യക്തിചലിക്കാന്‍ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരും വൈസ് ചാന്‍സലറും സര്‍വകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
Post Your Comments