KeralaLatest NewsNews

പൊലീസ് ഉദ്യോഗസ്ഥന്റെ കൊല: ആറ് പാക് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: പാകിസ്താനില്‍ നിന്ന് ഉധംപൂര്‍ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിലേക്ക് നുഴഞ്ഞുകയറിയ ആറ് ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മുകശ്മീര്‍ പോലീസ് പുറത്തുവിട്ടു.

Read Also: തട്ടിക്കൊണ്ടുപോയ മൂന്ന് കാര്‍ ഡീലര്‍മാരുടെ സ്വകാര്യഭാഗങ്ങളില്‍ വൈദ്യുതാഘാതം ഉപയോഗിച്ച് പീഡനം: 7 പേരെ അറസ്റ്റ് ചെയ്തു

പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

20 നും 42 നും ഇടയിലാണ് ഭീകരരുടെ പ്രായം. എകെ 47, യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍, പിസ്റ്റളുകള്‍ എന്നിവ ഇവരുടെ പക്കലുണ്ടെന്നാണ് നിഗമനം. പ്രതികളെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 28 നാണ് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് (വിഡിജി) സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫിനെ ഭീകരര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബസന്ത്ഗഡിലെ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് വച്ചായിരുന്നു ആക്രമണം.

ഇതിന് പിന്നാലെ ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച ജാവേദ് എന്നയാളെ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നാണ് ഭീകരരെ കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button