Latest NewsKeralaNews

പോണ്‍ വീഡിയോ വിവാദം: കെ.കെ ശൈലജയെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ഡിവൈഎഫ്‌ഐ

കോഴിക്കോട്: വടകരയില്‍ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ ആര്‍ എം പി നേതാവ് ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്.
ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു.

Read Also: സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങള്‍ കൂടുന്നു, ഇന്ന് പിഞ്ചുകുഞ്ഞും വയോധികനും മരിച്ചു: പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താല്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്‍ എം പി – യു ഡി എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗമെന്നും ഡി വൈ എഫ് ഐ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button