ബ്രസല്‍സ്: 14 കാരിയായ വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ 10 സുഹൃത്തുക്കള്‍ ചേര്‍ന്ന് വനത്തില്‍ വെച്ച് കൂട്ടബലത്സംഗം ചെയ്തു.
ബെല്‍ജിയത്തില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസല്‍സ് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരത കാട്ടിയത്. ഏപ്രിലിലെ ഈസ്റ്റര്‍ സ്കൂള്‍ അവധിക്കാലത്തായിരുന്നു സംഭവം.
ഫ്രാന്‍സ് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലേക്ക് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് രണ്ടുദിവസം കാമുകന്റെ സുഹൃത്തുക്കള്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഏപ്രില്‍ രണ്ടിനും ആറിനും ഇടയില്‍ മൂന്നു സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയെ ഇവര്‍ ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയെ ഉപദ്രവിച്ച മുഴുവന്‍ പേരേയും അറസ്റ്റു ചെയ്തതായും ജുവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂട്ടറായ ടോം ജാന്സന്സ് വി.ആര്.ടി ന്യൂസിനോട് വ്യക്തമാക്കി. കുറ്റംചെയ്തവരില്‍ 11 വയസ്സുകാരനാണ് ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്നും ഇരയായ പെണ്‍കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ വൈദ്യസഹായം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.
Post Your Comments