ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോര്‍ ഗുപ്തയാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസക് ഫോഴ്സിന്റെ പിടിയിലായത്. ജനങ്ങളില്‍ വിദ്വേഷം നിറയ്ക്കുന്നതും, ദേശവിരുദ്ധത ശക്തിപ്പെടുത്തുന്നതുമായ ഉള്ളടക്കമായിരുന്നു വീഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ ഡീപ്ഫേക്ക് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. shyamguptarpswa എന്ന എക്സ് അക്കൗണ്ടിലൂടെയായിരുന്നു ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്യാം ഗുപ്ത പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണ ക്വാട്ട നിര്‍ത്തലാക്കണമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് പ്രചരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
Leave a Comment