തൃശൂരില്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

തൃശൂര്‍ : തൃശൂരില്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്.

Read Also: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കി മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 1ന് വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ എം.എം.വര്‍ഗീസ് തൊഴിലാളി ദിന പരിപാടികളുണ്ടെന്നും തുടര്‍ച്ചയായി ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചാണ് മടങ്ങിയത്.

 

 

Share
Leave a Comment