Latest NewsKeralaNews

നാരങ്ങാത്തോടും ഇഞ്ചിയും മാത്രം മതി !! എത്ര കടുത്ത നെഞ്ചെരിച്ചിലിനേയും ഒഴിവാക്കാം

നാരങ്ങത്തോടും ഇഞ്ചിയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക

വയര്‍ സ്തംഭനം, തികട്ടി വരല്‍, വയര്‍ പുകച്ചില്‍ തുടങ്ങിയവകാരണം ബുദ്ധിമുട്ടുകയാണോ. ഇതിനു മികച്ച പ്രതിവിധിയാണ് നാരങ്ങത്തോട്, അല്‍പം ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം. എത്ര കടുത്ത നെഞ്ചെരിച്ചിലിനേയും ഈ വെള്ളം കുടിക്കുന്നതുവഴി ഇല്ലാതാക്കാം.

നാരങ്ങത്തോടും ഇഞ്ചിയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിക്കുക. വേണമെങ്കില്‍ മാത്രം അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്. തേൻ ചേര്‍ക്കുന്നതിലൂടെ വെള്ളത്തിന്റെ കയ്പ്പ് മാറുന്നതിന് സഹായിക്കും.

read also: യാമികയെന്ന മകളില്ല, മകനോ കുടുംബമോ അറിഞ്ഞാല്‍ എന്തു വിചാരിക്കും: സംഘാടകരെ തിരുത്തി നവ്യ

ഈ വെള്ളം ദിവസവും രാത്രി കിടക്കും മുന്‍പ് കുടിക്കാം. ഇതിലൂടെ ഏത് കടുത്ത നെഞ്ചെരിച്ചിലിനും പരിഹാരമാകും. നാരങ്ങത്തോട്, ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത വെള്ളം കുടിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. കൂടാതെ, ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും അകറ്റുന്നു.

പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവർക്കും നാരങ്ങ ഇഞ്ചി പാനീയം ഉത്തമമാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button