ട്രോളന്മാർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം. യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് നേരിട്ടത്. തന്റെ മാർക്കാണ് പ്രധാനമെന്നും അല്ലാതെ മുഖത്തെ രോമ വളർച്ചയല്ലെന്നും പ്രാചി പറയുന്നു.
ഉന്നത മാർക്ക് നേടിയ പ്രാചിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പലരും കളിയാക്കലുകളുമായി രംഗത്ത് വന്നത്. ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നും പ്രാചി പറഞ്ഞു.
ഒരുവിഭാഗം പേർ പ്രാചിയെ കളിയാക്കലുകൾ കൊണ്ടും അധിക്ഷേപങ്ങൾ കൊണ്ടും മൂടിയപ്പോൾ പ്രാചിയെ പിന്തുണച്ചും ആളുകൾ രംഗത്ത് വന്നിരുന്നു. പ്രിയങ്കാ ഗാന്ധിയും പ്രാചിക്ക് പിന്തുണയുമായി എത്തിയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനും സ്വപ്‌നങ്ങൾ നേടിയെടുക്കാനുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഉപദേശം. ട്രോളുകൾ ശ്രദ്ധിക്കേണ്ടെന്നും പ്രിയങ്ക പ്രാചിയോട് പറഞ്ഞു.
Post Your Comments