പലപ്പോഴും പലരേയും വഴിപാടും ആരാധനയും പ്രാര്‍ത്ഥനയുമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വഴിപാട് കഴിച്ചിട്ട് കാര്യമില്ല. ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകള്‍ ഉണ്ട്. അതിലുപരി അവര്‍ നിവേദിക്കേണ്ട ചില പ്രസാദങ്ങളും ഉണ്ട്. ഓരോരുത്തരുടേയും രാശിയും ജന്മമാസവും കാലദോഷവും മറ്റെല്ലാ വിധത്തിലുള്ള ദോഷവും മാറാന്‍ സഹായിക്കുന്നു.
മാതളനാരങ്ങയും ലഡുവും മേടമാസത്തില്‍ ജനിച്ചവര്‍ക്ക് ഈശ്വരന് നിവേദിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇടവ മാസത്തില്‍ ജനിച്ചവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിനായി രസഗുള നിവേദിക്കാവുന്നതാണ്. മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ മധുരപലഹാരങ്ങള്‍ വഴിപാട് നടത്താം. കര്‍ക്കിടകമാസത്തില്‍ ജനിച്ചവരും ആഗ്രഹപൂര്‍ത്തീകരണത്തിനായി തേങ്ങ ദേവന് നിവേദിക്കാം.
ചിങ്ങമാസത്തിൽ ജനിച്ചവർ ശര്‍ക്കരയാണ് വഴിപാടായി നല്‍കേണ്ടത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നല്കുന്നു.കന്നിമാസക്കാർ തുളസിയിലയാണ് വഴിപാട് കഴിക്കേണ്ടത്. പച്ച നിറത്തിലുള്ള പഴങ്ങളും നല്‍കാം. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു. തുലാംമാസത്തില്‍ ജനിച്ചവര്‍ക്ക് ആപ്പിള്‍ നിവേദിക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു.
ധനുമാസത്തില്‍ ജനിച്ചവര്‍ മധുരം ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ലഡ്ഡു ഭഗവാന് നേദിക്കാം.കറുത്ത മുന്തിരിയാണ് മകരമാസത്തില്‍ ജനിച്ചവര്‍ക്ക് നേദിക്കാന്‍ കഴിയുന്നത്. ഇത് ആരോഗ്യപരമായ എല്ലാ വിഷമങ്ങളേയും ഇല്ലാതാക്കുന്നു. കുംഭമാസത്തില്‍ ജനിച്ചവരും ഒട്ടും പുറകിലല്ല. ഐശ്വര്യവും സമൃദ്ധിയും ലക്ഷ്യമെങ്കില്‍ കുംഭമാസത്തില്‍ ജനിച്ചവര്‍ സപ്പോട്ട നേദിക്കാം.മീനമാസത്തില്‍ ജനിച്ചവര്‍ ജിലേബിയും പഴവും ഈശ്വരന് നിവേദിക്കാം. ഇത് അപകടങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നു.
Post Your Comments