KeralaLatest NewsNewsDevotional

കേരളത്തിലെ എറ്റവും പഴക്കം ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിൽ കായ ഉണ്ടാകാത്തതിന്റെ ഐതീഹ്യം അറിയാം

ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. ആനയും, വെടിക്കെട്ടും ഉൾപ്പെടെയുള്ള ഘോഷങ്ങൾ നിഷിദ്ധമായ ഇവിടത്തെ ഉത്സവത്തിന്റെ ഇതിവൃത്തം ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ്. കേരളത്തിലെ എറ്റവും പഴക്കം ചെന്ന ഒരു ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം.

കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ് ) പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം. ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കവും പൗരാണികതയും ഈ ഉത്സവത്തിനും ഉണ്ട് എന്ന കാണുവാൻ സാധിക്കും.ക്രിസ്തു വര്‌ഷാരംഭത്തിനു മുന്പ് തന്നെ തമിഴ് മേഖലകളിൽ കൂടി പ്രസിദ്ധിയാർജ്ജിച്ച ഒരു മഹോത്സവമാണ് ഇത് എന്ന് അകനാനൂർ എന്ന തമിഴ് സംഘ കൃതി സാക്ഷ്യപ്പെടുത്തുന്നു. കംസവധം കഴിഞ്ഞ ഭാവത്തിൽ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്‌പ്പം.

കൃഷ്ണനെയും ബലരാമനെയും വധിക്കാൻ കംസൻ നിയോഗിച്ച കുവലയ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസ നിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാൽ തന്നെ ഇതര ക്ഷേത്രങ്ങളിലെ കൃഷ്ണ സങ്കൽപങ്ങളെ അപേക്ഷിച്ച് അൽപ്പം രൗദ്ര ഭാവത്തിൽ ആണ് ഇവിടത്തെ പ്രതിഷ്ടാ ഐതിഹ്യം. അതിനാൽ തന്നെ ആനയെ എഴുന്നള്ളിക്കുന്നത് ഇവിടെ നീഷിദ്ധമായിട്ടാണ് കരുതി പൊരുന്നത്. അതേ സമയം കുട്ടിക്കളിയുടെ ഭാവത്തിൽ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്.പരമഭക്തനായിരുന്ന പൂക്കോത്ത്‌ നമ്പൂതിരിയുടെ ഇല്ലത്തിന്റെ തിരുമുറ്റമായിരുന്നു പൂക്കോത്ത്‌ നട.

ഈ ഭക്തൻ വാർധക്യത്താൽ കിടപ്പിലായപ്പോൾ മനംനൊന്ത്‌ പ്രാർഥിച്ചതിന്റെ ഫലമായി രാമകൃഷ്ണന്മാർ അവിടെ നേരിട്ടുചെന്ന്‌ ദർശനം നല്കിയെന്നാണ്‌ സങ്കല്പം.പൂക്കോത്ത്‌ നടയിൽ രാത്രി നടക്കുന്ന നൃത്തോത്സവത്തിനായി വ്രതദീക്ഷയോടെ രണ്ട്‌ ബ്രാഹ്മണർ ശ്രീകൃഷ്ണ ബലരാമന്മാരുടെ വിഗ്രഹങ്ങൾ ശിരസ്സിലേറ്റി പുറപ്പെടും. ക്ഷേത്രം വലംവെച്ച്‌ കിഴക്കേ നടയിൽനിന്ന്‌ ചെങ്ങളാവീട്ടിൽ വാര്യരുടെ അന്യായം കേട്ട്‌ കുഞ്ഞരയാലിന്‌ മൂന്ന്‌ നൃത്ത പ്രദക്ഷിണം നടത്തി പൂക്കോത്ത്‌ നടയിലെത്തും.കാളിയമർദനത്തെ അനുസ്മരിക്കുമാറുള്ള ബാലലീലോത്സവം ആരെയും ആകർഷിക്കാൻ പോന്നതാണ്‌.

പിന്നീട്‌ പൂന്തുരുത്തി തോട്‌ കടന്ന്‌ ക്ഷേത്ര പ്രദക്ഷിണമായി നീരൂക്കും തറയിൽ എഴുന്നള്ളിച്ച്‌ അഷ്ടപദി, വാദ്യമേളം എന്നിവയ്ക്കു ശേഷം അകത്ത്‌ എഴുന്നള്ളിക്കുകയാണ്‌ സാധാരണ ചടങ്ങ്‌.ശംബര മഹര്‍ഷി ഏറെക്കാലം തപസ്‌ ചെയ്തതിലാണെത്രെ ഈ വനപ്രദേശത്തിന്‌ ശംബരവനമെന്നും ഒടുവില്‍ ശ്രീ ശംബരപുരമെന്നും പേരുലഭിച്ചത്‌. കാലാന്തരത്തില്‍ ശ്രീ ശംബരം ലോപിച്ച്‌ തൃച്ചംബരം എന്നായി. ഇലഞ്ഞിഇലയില്‍ മോതിരം വച്ചുള്ള തൊഴല്‍ പുറത്തേയ്ക്കെഴുന്നെള്ളിക്കുന്ന ദിവസമാണ്‌. ഈ ചടങ്ങിന്‌ ഉപയോഗിക്കുന്നത്‌ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിലെ ഇലയാണ്‌.

കായ്‌ ഇല്ലാത്ത ഇവിടത്തെ ഇലഞ്ഞി ആരെയും അത്ഭുതപ്പെടുത്തും. ദേഹം മുഴുവനുമുള്ള വൃണത്തോടെ അത്രിമഹര്‍ഷി ഇവിടത്തെ ഇലഞ്ഞി മരച്ചോട്ടിലിരുന്ന്‌ തപസുചെയ്തു. അതിന്റെ ഓരോ കായ്‌ അടര്‍ന്ന്‌ ദേഹത്ത്‌ വീഴുമ്പോഴും അദ്ദേഹത്തിന്‌ കൂടുതല്‍ നൊന്തു. മഹര്‍ഷിയുടെ വേദനയറിഞ്ഞ്‌ ഭഗവാന്‍ തന്നെ ഈ മരത്തിന്‌ കായ്‌ വേണ്ടെന്ന്‌ നിശ്ചയിക്കുകയായിരുന്നുവെന്നാണ് ഐതീഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button