Latest NewsKerala

‘ഇപി മാത്രമല്ല, കേരളത്തിലെ ഏഴോളം കോൺഗ്രസ്-സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നതിനായി ചർച്ചനടത്തി’- ശോഭാ സുരേന്ദ്രൻ

ആലത്തൂർ: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണ്’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇ പി ജയരാജന്‍- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍. തന്റെ മകന്റെ ഫ്‌ളാറ്റിലെത്തി ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് പോളിങ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് ഇ പി ജയരാജന്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button