Latest NewsIndiaNews

സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:17-ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു.

Read Also: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയ ഇന്ന് അമ്മയെ കാണും: രണ്ടുമണിക്ക് ശേഷം ജയിലിലെത്താൻ പ്രേമകുമാരിക്ക് നിർദ്ദേശം

ഉച്ചയ്ക്ക് 12:17 ഓടെ സുര്യന്‍ തലയ്ക്കുമുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍ അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഭൂമധ്യരേഖയ്ക്ക് സമീപം, വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. ഈ പ്രതിഭാസം നിലവിലില്ലാത്ത ദിവസങ്ങളില്‍ സൂര്യന്‍ വടക്കുഭാഗത്തേക്കോ തെക്കുഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു.’

ഈ പ്രതിഭാസത്തിന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പൊതുപ്രഭാഷണമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കും. ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം, ഈ അളവുകള്‍ ഉപയോഗിച്ച് ഭൂമിയുടെ വ്യാസം അളക്കുകയും ചെയ്യും. ആസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18 ന് ബെംഗളൂരുവില്‍ നടക്കും.
13.0 ഡിഗ്രി വടക്ക് അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവില്‍ വര്‍ഷത്തില്‍ രണ്ടുതവണ ഈ പ്രതിഭാസം അനുഭവപ്പെടുന്നു. സാധാരണയായി ഏപ്രില്‍ 24/25 നും ഓഗസ്റ്റ് 18 നും ഇടയിലാണ് ഇത് കാണപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button