Latest NewsIndiaNews

പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്തി ബിജ്‌ലി പദ്ധതി ഉടന്‍,ഒരു കോടി വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്തി ബിജ്‌ലി പദ്ധതിയുടെ കരടുമാര്‍ഗ രേഖ പ്രസിദ്ധീകരിച്ചു. ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. mnre.gov.in
എന്ന വെബ്‌സൈറ്റില്‍ മാര്‍ഗ രേഖയുടെ പൂര്‍ണ രൂപം ലഭിക്കും.

Read Also: യാത്ര അവസാനിപ്പിച്ച് ആകാശത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് ബോയിംഗ് -747

ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയുമാണ് സബ്‌സിഡി. നിലവില്‍ പുരപ്പുറ സോളറുകളുള്ള വീടുകള്‍ ശേഷി വര്‍ദ്ധിപ്പിക്കുമ്പോള്‍ എത്ര രൂപ സബ്‌സിഡി ലഭിക്കുമെന്നും കരടുരേഖയില്‍ പറയുന്നുണ്ട്. നിലവിലെ സോളാര്‍ പ്ലാന്റിന്റെ ശേഷി കണക്കിലെടുത്ത് മാത്രമാകും ശേഷി വര്‍ദ്ധിപ്പിക്കാനുള്ള സബ്‌സിഡി ലഭ്യമാകുവെന്നും മാര്‍ഗരേഖയിലുണ്ട്.

shortlink

Post Your Comments


Back to top button